11:19pm 19 October 2026
NEWS
അഖില മലങ്കര സൺഡേസ്കൂൾ ഭദ്രാസനതല സഹപാഠ്യമത്സരങ്ങൾ
10/10/2026  10:02 PM IST
nila
 അഖില മലങ്കര സൺഡേസ്കൂൾ ഭദ്രാസനതല സഹപാഠ്യമത്സരങ്ങൾ

ചെങ്ങന്നൂർ:  അഖില മലങ്കര സൺഡേസ്കൂൾ ഭദ്രാസനതല സഹപാഠ്യമത്സരങ്ങൾ താലന്ത് പുത്തൻകാവ്  മെട്രോപ്പോലീറ്റൻ ഹയർസെക്കൻഡറി സ്കൂളിൽ  നടത്തി.
മലങ്കര സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിലും, ചെങ്ങനൂർ ഭദ്രാസന സെക്രട്ടറി ഫാ.പി.കെ കോശിയും സംയുക്തമായി മത്സരങ്ങൾ ഉത്ഘാടനം ചെയ്തു. സൺഡേ സ്കൂൾ ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ. ടിജു ഏബ്രഹാം യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഇടവങ്കാട് ഡിസ്ട്രിക്ട്   പ്രസിഡണ്ട് ഫാ. സ്റ്റീഫൻ വർഗീസ്,  സൺഡേസ്കൂൾ ഡയറക്ടർ സജി പട്ടരുമഠം സെക്രട്ടറി കെ വി വർഗീസ്, മെട്രോപ്പോലീറ്റൻ  സ്കൂൾ ഹെഡ്മാസ്റ്റർ  അലക്സ് വർഗീസ് മാവേലിക്കര  എന്നിവർ പ്രസംഗിച്ചു.  ഫാ.ഗീവർഗീസ് കോശി, ഫാ.തോമസ് ശമുവേൽ ,ഫാ. ജിജോ കെ ജോയ് , ഫാ. ജിതിൻ ചെറിയാൻ , ഫാദർ ടോംസി വർഗീസ് , ഫാ. ബിബിൻ ഫീലിപ്പോസ് , ഫാദർ ജോബ് ടി ഫിലിപ്പ് , അന്ന ജോൺ ,  മെറിൻ ജോജി, ജോർജ്  വർഗീസ്, ജിജി പണിക്കർ കെ ,  റെയ്ച്ചൽ രാജൻ , ഏബ്രഹാം കെ എ, വിജു വി ബി, സുനിൽ സി വർഗീസ്,  തോമസ്  ശമുവേൽ , തോമസുകുട്ടി, ബിൻസി ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു. ഡിസ്ട്രിക്ട് തലത്തിൽ പുത്തൻകാവ് , ഉമയാറ്റുകര ഡിസ്ട്രിക്ടുകൾ   ഒന്നും രണ്ടും സ്ഥാനങ്ങളും,. സൺഡേ സ്കൂൾ തലത്തിൽ   ആറാട്ടുപുഴ സെന്റ് ജോർജ് , തൈമറവുങ്കര മാർ ഗ്രീഗോറിയോസ് എന്നിവ ഒന്നാം സ്ഥാനവും, ചെങ്ങന്നൂർ സെന്റ്‌ ഇഗ്നേഷ്യസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.  ഭദ്രാസനത്തിലെ വിവിധ സൺഡേ സ്കൂളുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img